Latest NewsUAENewsInternationalGulf

വന്യമൃഗങ്ങൾക്ക് സ്വതന്ത്ര സഞ്ചാരത്തിന് വഴിയൊരുക്കി ഇത്തിഹാദ് റെയിൽ

അബുദാബി: പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളുമായി ഇത്തിഹാദ് റെയിൽ മുന്നോട്ട്. വന്യമൃഗങ്ങൾക്ക് സ്വതന്ത്ര സഞ്ചാരത്തിന് വഴിയൊരുക്കി പരിസ്ഥിതി സൗഹൃദ ട്രാക്കിൽ വികസനത്തിലേക്ക് മുന്നേറുകയാണ് ഇത്തിഹാദ് റെയിൽ. ഇതിനായി പ്രത്യേക ഇടനാഴിയും അനിമൽ ക്രോസിങ്ങും ഇത്തിഹാദ് റെയിൽവേ നിർമ്മിച്ചു. നോ ഹോൺ സോൺ, ബഫർ സോൺ തുടങ്ങിയവയും ഇതിനായി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതിയെ ദ്രോഹിക്കാതെയും വികസനം സാധ്യമാകുമെന്ന് യുഎഇ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Read Also: ബഫര്‍ സോണ്‍ വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു, നിയമ ലംഘനം ഉണ്ടായാല്‍ പരിശോധിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

1200 കി മീ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ പദ്ധതി കടന്നുപോകുന്ന മേഖലകളിലെ നൂറുകണക്കിന് മരങ്ങളാണ് യുഎഇ മാറ്റി നടുന്നത്. ജൈവവൈവിധ്യവും പ്രകൃതിയും സംരക്ഷിച്ചാണ് വികസനപദ്ധതി മുന്നോട്ടുപോകുന്നതെന്ന് ഇത്തിഹാദ് റെയിൽ ഡെപ്യൂട്ടി പ്രോജക്ട് മാനേജർ ഖലൂദ് അൽ മസ്റൂയി അറിയിച്ചു. സൗദി അറേബ്യയുടെ അതിർത്തി മുതൽ ഫുജൈറ വരെയുള്ള പദ്ധതിയുടെ 70% നിർമാണം പൂർത്തിയായി. 2024ൽ യാത്രാ സർവ്വീസ് ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read Also: ഗര്‍ഭപാത്രം നീക്കം ചെയ്തവര്‍ക്ക് ആരോഗ്യകരമായ ലൈംഗികബന്ധം സാധ്യമാണോ? സംശയങ്ങൾക്കുള്ള ഉത്തരം ഇതാ

shortlink

Related Articles

Post Your Comments

Related Articles


Back to top button