Latest NewsNewsTechnology

കിടിലൻ ഫീച്ചറുമായി സാംസംഗിന്റെ മറ്റൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്, വില അറിയാം

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി- വി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. സാംസംഗ് ഗാലക്സി എ04 സ്മാർട്ട്ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയത്. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഈ ഹാൻഡ്സെറ്റിൽ ഒട്ടനവധി ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി- വി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഒക്ട- കോർ എക്സിനോസ് 850 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ഡ്യുവൽ സിം സപ്പോർട്ട് നൽകിയിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ.

Also Read: ബഫർ സോൺ: സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും

4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണികൾ അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ്, പീച്ച്, പച്ച എന്നിങ്ങനെ മൂന്ന് കളർ വേരിയന്റിൽ വാങ്ങാൻ സാധിക്കും. സാംസംഗ് ഗാലക്സി എ04 സ്മാർട്ട്ഫോണുകളുടെ വിപണി വില 13,499 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button