Latest NewsUAENewsInternationalGulf

ജീവനക്കാരുടെ പ്രബേഷൻ 6 മാസത്തിൽ കൂടരുത്: നിർദ്ദേശവുമായി സ്വദേശിവത്ക്കരണ മന്ത്രാലയം

ദുബായ്: ജീവനക്കാരുടെ പ്രബേഷൻ 6 മാസത്തിൽ കൂടരുതെന്ന് നിർദ്ദേശം നൽകി യുഎഇ. സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: മുതലയുടെ മുഖവും മനുഷ്യനെപ്പോലെ പല്ലുകളും കൈകളും കാലുകളും ഉള്ള അത്ഭുത മത്സ്യം തിരുവനന്തപുരത്ത്

ഒരു സ്‌പോൺസറുടെ കീഴിൽ ഒരു തവണ മാത്രമാണ് തൊഴിൽ പരിശീലന കാലം അനുവദിക്കുക. ജോലിയിൽ പ്രവേശിച്ച ദിവസം മുതൽ പരിശീലന കാലമായി കണക്കാക്കും. പരിശീലന കാലം വിജയകരമായി പൂർത്തിയാക്കിയാൽ പ്രബേഷൻ കാലം സേവന കാലമായി കണക്കാക്കും. ഈ കാലയളവിൽ ജീവനക്കാരന്റെ സേവനം തൃപ്തികരമല്ലെങ്കിൽ പിരിച്ചു വിടാം. വിസ റദ്ദാക്കുന്നതിനു 14 ദിവസം മുൻപ് ജീവനക്കാരനെ രേഖാമൂലം അറിയിക്കണം. പരിശീലന കാലത്തു മറ്റൊരു തൊഴിലുടമയ്ക്കു കീഴിലേക്കു വിസ മാറണമെങ്കിൽ തൊഴിലാളി അക്കാര്യം നിലവിലെ തൊഴിലുടമയെ അറിയിക്കണമെന്നാണ് നിർദ്ദേശം.

അതേസമയം, വിസ റദ്ദാക്കി രാജ്യം വിടാനാണ് താൽപര്യമെങ്കിൽ തൊഴിൽ കരാർ റദ്ദാക്കുന്നതിന്റെ 14 ദിവസം മുൻപ് അക്കാര്യം തൊഴിലുടമയെ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Read Also: വിദ്യാര്‍ത്ഥിനികള്‍ പഠിക്കണ്ട, താലിബാന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞ് പ്രൊഫസര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button