UAELatest NewsNewsInternationalGulf

ആശ്രിത വിസ കാലാവധി തീർന്നാലും ആറു മാസം വരെ രാജ്യത്ത് തങ്ങാം: അറിയിപ്പുമായി അധികൃതർ

ദുബായ്: ആശ്രിത വിസ കാലാവധി തീർന്നാലും ആറു മാസം വരെ രാജ്യത്ത് തങ്ങാമെന്ന് അറിയിപ്പുമായി അധികൃതർ. മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവരാണ് ആശ്രിത വിസയുടെ പരിധിയിൽ ഉൾപ്പെടുന്നത്. ഇത്തക്കാർക്ക് നിശ്ചിത സമയത്തിനുള്ളിൽ പുതിയ വിസയിലേക്കു മാറുകയോ രാജ്യം വിടുകയോ ചെയ്യാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് ആണ് ഇക്കാര്യം അറിയിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ വിസ പുതുക്കിയില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

Read Also: ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ ഇതാ ചില ചായകൾ

ഫാമിലി വിസ ലഭിക്കാനുള്ള യോഗ്യതകൾ

* 4000 ദിർഹം മാസ വേതനം.

* അല്ലെങ്കിൽ 3000 ദിർഹം വേതനവും താമസ സൗകര്യവും.

* 18 വയസ്സിനു മുകളിലുള്ളവർ ആശ്രിത വിസയ്ക്ക് അപേക്ഷിക്കുകയാണെങ്കിൽ വൈദ്യ പരിശോധന നിർബന്ധമാണ്.

* ഭാര്യയ്ക്ക് വീസ അപേക്ഷിക്കുന്നവർ സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റും കൂടെ അറബിയിൽ വിവർത്തനം ചെയ്തതിന്റെ പകർപ്പും നൽകണം.

* മാതാപിതാക്കളെ സ്‌പോൺസർ ചെയ്യാൻ നിയമ തടസ്സമില്ല.

* മാതാപിതാക്കൾക്ക് ഒരു വർഷം കാലാവധിയുള്ള, പുതുക്കാൻ സാധിക്കുന്ന വിസയാണ് നൽകുക.

* അതോറിറ്റി നിശ്ചയിക്കുന്ന സുരക്ഷാ തുക അപേക്ഷയോടൊപ്പം നൽകണം.

* മാതാപിതാക്കളിലൊരാൾ മരിക്കുകയോ വേർപിരിയുകയോ ചെയ്താൽ ഒരാൾക്കു മാത്രമായി വീസ നടപടികൾ പൂർത്തിയാക്കാം. മാതാപിതാക്കൾക്കു മക്കൾ ഒരുക്കുന്ന താമസ സൗകര്യം റസിഡൻസി വിസ ലഭിക്കുന്നതിൽ പ്രധാനമാണ്. മാതാപിതാക്കൾക്ക് വർഷം തോറും പുതുക്കാൻ കഴിയുന്ന ആരോഗ്യ ഇൻഷുറൻസും ആവശ്യമാണ്.

Read Also: ശ്രീരാമചിത്രവുമായി കാവിക്കൊടി പറക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രം പുറത്ത് ഇതുവരെ ചിലവിട്ടത് 800 കോടി

shortlink

Related Articles

Post Your Comments

Related Articles


Back to top button