Latest NewsUAENewsInternationalGulf

അത്യാഢംബര ഹോട്ടൽ അറ്റലാന്റിസിൽ സന്ദർശനം നടത്തി ശൈഖ് മുഹമ്മദ്

ദുബായ്: പാം ജുമൈറ ദ്വീപിലെ അത്യാഢംബര ഹോട്ടൽ അറ്റ്‌ലാന്റിസ് ദി റോയലിൽ സന്ദർശനം നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഹോട്ടൽ വാസ്തുവിദ്യയിലെ ഏറ്റവും മികച്ച സൃഷ്ടിയും ടൂറിസം മേഖലയ്ക്ക് മുതൽകൂട്ടുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പദവി ശക്തിപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുമായി ആഴത്തിലുള്ള പങ്കാളിത്തത്തിന് യുഎഇയും ദുബായും ശ്രമിക്കുന്നതായി ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

Read Also: നിർണായക വെളിപ്പെടുത്തലുമായി ടി-മൊബൈൽ, ഹാക്കർമാർ സ്വന്തമാക്കിയത് മൂന്ന് കോടിയിലധികം ഉപയോക്താക്കളുടെ ഡാറ്റ

ദുബായുടെ വികസന യാത്രയിൽ പ്രധാന പങ്കാളിയായി സ്വകാര്യ മേഖല തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് ഹോട്ടലിന്റെ നിർമ്മാണം. ലോകത്തിലെ പ്രമുഖ ഡിസൈനർമാരും ആർക്കിടെക്റ്റുകളും കലാകാരന്മാരും ചേർന്നാണ് അറ്റ്‌ലാന്റിസ് ദി റോയൽ നിർമ്മിച്ചത്. ടെട്രിസ് ബ്ലോക്കുകളുടെ ആകൃതിയിലാണ് ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. 43 നിലകളിലായി 795 മുറികൾ ഈ ഹോട്ടലിലുണ്ട്. 406,000 ചതുരശ്ര മീറ്ററാണ് ഹോട്ടലിന്റെ വിസ്തീർണ്ണം.

Read Also: മാർഗ്ഗരേഖകൾ തെറ്റിച്ചുള്ള സോഷ്യൽ മീഡിയ പ്രമോഷനുകൾ വേണ്ട! വ്ലോഗർമാർക്ക് മുന്നറിയിപ്പുമായി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button