Latest NewsUAENewsInternationalGulf

സഹകരണം ശക്തിപ്പെടുത്തൽ: ഇന്ത്യ- യുഎഇ പങ്കാളിത്ത ഉച്ചകോടിക്ക് തുടക്കം കുറിച്ചു

അബുദാബി: ഇന്ത്യ- യു എ ഇ പങ്കാളിത്ത ഉച്ചകോടി ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ദുബായിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. ജനുവരി 25 വരെയാണ് ഉച്ചകോടി. ഇന്റർനാഷണൽ ബിസിനസ് ലിങ്കേജ് ഫോറം, ദുബായ് ചേംബേഴ്സ് എന്നിവർ ചേർന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

Read Also: കെട്ടിടത്തില്‍ നിന്നും ചാടി കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം : സംഭവം വയനാട് മുട്ടിൽ

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര സാധ്യതകൾ ഉൾപ്പെടെ ഉച്ചകോടിയിൽ ചർച്ച ചെയ്യും. വ്യവസായ മേഖലയിലെ സഹകരണം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ വിലയിരുത്തും. യുഎഇയുമായി ഉഭയകക്ഷി വ്യാപാര കരാർ ഒപ്പിടുന്ന ആദ്യ രാജ്യമെന്ന നിലയിൽ, യുഎഇയുടെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് ഇന്ത്യ. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയും 2021-ൽ യു എ ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് ഇന്ത്യ.

ഇന്ത്യയിലെയും യുഎഇയിലെയും പൊതു, സ്വകാര്യ മേഖലകളിലെയും പ്രമുഖ ബിസിനസ്സ്, ഗവൺമെന്റ് പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കാളികളാകും.

Read Also: ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്: കെ. സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button