Latest NewsUAENewsInternationalGulf

ലോകത്ത് എവിടെ ഇരുന്നും യുഎഇയിലെ താമസക്കാർക്ക് ബന്ധുക്കൾക്കായി സന്ദർശക വിസ എടുക്കാം: പുതിയ സംവിധാനത്തെ കുറിച്ച് അറിയാം

അബുദാബി: യുഎഇയിലെ താമസക്കാർക്ക് ഇനി ലോകത്ത് എവിടെ ഇരുന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സന്ദർശക വിസ എടുക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ഇക്കാര്യം അറിയിച്ചത്. UAEICP സ്മാർട്ട് ആപ്പ് വഴി ഇതിനുളള സൗകര്യം ലഭ്യമാകും. ഇടനിലക്കാരില്ലാതെ നേരിട്ട് വിസ എടുക്കാൻ കഴിയുമെന്നതിനാൽ പണവും സമയവും ലാഭിക്കാമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

Read Also: ഭക്ഷണം ഓർഡർ ചെയ്യുന്ന പെൺകുട്ടികളെ വശത്താക്കി തട്ടിക്കൊണ്ടു പോയി പീഡനം, അഖില്‍ ഭാര്യയെയും തട്ടിക്കൊണ്ടു പോയത്

സ്മാർട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ യുഎഇ പാസ് ഉപയോഗിച്ചോ യൂസർ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്‌തോ ഉപയോഗിക്കാം. സ്റ്റാർട്ട് എ ന്യൂ സർവീസിൽ ക്ലിക് ചെയ്ത് ന്യൂ വിസ ഓപ്ഷൻ എടുക്കുക, 30/60 ദിവസ വിസ കാലാവധി ആവശ്യാനുസരണം തെരഞ്ഞെടുക്കണം. സന്ദർശകന്റെ പൂർണ വിവരങ്ങൾ തെറ്റുകൂടാതെ നൽകിയ ശേഷം ഫോട്ടോ, പാസ്‌പോർട്ട് കോപ്പി എന്നിവ അപ്‌ലോഡ് ചെയ്ത് ഫീസ് അടച്ചാൽ വിസ ലഭിക്കും.

Read Also: ഒരു അക്കൗണ്ടിൽ തന്നെ ഡിജിലോക്കൽ രേഖകൾ സൂക്ഷിക്കാം, പുതിയ സംവിധാനം ഉടൻ അവതരിപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button