Latest NewsNewsTechnology

ചർച്ചയായി മെസി ടീം അംഗങ്ങൾക്ക് സമ്മാനിച്ച ‘സ്വർണ ഐഫോണുകൾ’ : സവിശേഷതകൾ അറിയാം

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 14 ആണ് ഓരോ ടീം അംഗത്തിനും നൽകാൻ മെസി തിരഞ്ഞെടുത്തത്

അർജന്റീനയുടെ ലോകകപ്പ് ടീം അംഗങ്ങൾക്ക് ലയണൽ മെസി അപൂർവമായൊരു സമ്മാനം നൽകുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ടെക് ലോകത്ത് വൈറലായിരിക്കുകയാണ് ‘സ്വർണ ഐഫോണുകൾ’. പേര് സൂചിപ്പിക്കുന്നത് പോലെ 24 കാരറ്റിൽ സ്വർണത്തിൽ പൊതിഞ്ഞ സ്വർണ ഐഫോണുകളാണ് ഇപ്പോൾ താരം. ഏകദേശം 1.73 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഐഫോണിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായിട്ടുണ്ട്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 14 ആണ് ഓരോ ടീം അംഗത്തിനും നൽകാൻ മെസി തിരഞ്ഞെടുത്തത്. കളിക്കാരന്റെ പേര്, ജേഴ്സി നമ്പർ, അർജന്റീനയുടെ ലോഗോ എന്നിവയാണ് സ്വർണ ഐഫോണിൽ മുദ്രണം ചെയ്തിരിക്കുന്നത്. 35 ഐഫോണുകളാണ് മെസ്സി സമ്മാനിക്കുന്നത്. ഐഫോൺ 14 മിഡ്നൈറ്റ്, പർപ്പിൾ, സ്റ്റാർലൈറ്റ്, ബ്ലൂ, റെഡ് എന്നിങ്ങനെയുള്ള നിറങ്ങളിലാണ് വിപണിയിൽ എത്തിയതെങ്കിലും, സ്വർണത്തിൽ പൊതിഞ്ഞതോടെ നിമിഷങ്ങൾക്കകം ഏറെ ആരാധകരെ സൃഷ്ടിക്കാൻ ഐഫോൺ 14- ന് സാധിച്ചിട്ടുണ്ട്.

Also Read: സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ എൽ.കെ.ജി വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവർക്ക് 5 വർഷം തടവ്

എഡിസൈൺ ഗോൾഡിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ മെസി ഐഫോണുകൾ സ്വീകരിക്കുന്നതിന്റെ ചിത്രവും, ഫോണിന്റെ രൂപകൽപ്പനയും പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വർണ ഐഫോണുകൾ, ഐഫോൺ കേസുകൾ മുതലായവ വ്യക്തിഗത ആഡംബര സ്മാർട്ട്ഫോൺ ഉപകരണങ്ങൾക്കായി കസ്റ്റമേഴ്സ് ചെയ്യുന്ന കമ്പനിയാണ് എഡിസൈൻ ഗോൾഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button