Latest NewsKeralaNews

‘പരാതി ഉണ്ടെന്ന് യുവനടി പറഞ്ഞത് മുതൽ ഇദ്ദേഹം ആയിരുന്നു സൂപ്പർ ഹീറോ, ഇദ്ദേഹത്തിന് ജനിച്ച മക്കളുടെ പുണ്യം’

കൊച്ചി: പട്ടാപ്പകൽ കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ സവാദിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായ സംഭവത്തിൽ അവസരോചിതമായി ഇടപെട്ട യുവനടിക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹം. പെൺകുട്ടിയുടെ കൂടെ നിന്ന് അവസാനം വരെ പ്രതിക്കെതിരെ ശബ്ദമുയർത്തിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ കെ കെ പ്രദീപിനും സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ നേരുന്നുണ്ട്.

പരാതി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ‘ഉണ്ട്’ എന്നായിരുന്നു യുനവടി കൂടിയായ യുവതി കണ്ടക്ടറോട് പറഞ്ഞത്. ആ നിമിഷം തൊട്ട് കണ്ടക്‌ടർ ആയിരുന്നു യഥാർത്ഥ ഹീറോ. സവാദിനെ രക്ഷപ്പെടാൻ സമ്മതിക്കാതെ അദ്ദേഹം തന്നാൽ കഴിയുന്ന ബലപ്രയോഗമെല്ലാം നടത്തിയിരുന്നു. ഇദ്ദേഹത്തിന് ജനിച്ച മക്കളുടെ പുണ്യം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് സംഭവം നടന്നത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികന്‍റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്ന് യുവനടി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറിയത്. യുവനടിയുടെ അരികിൽ വന്നിരുന്ന ഇയാൾ പതുക്കെ അശ്ളീല പ്രവർത്തികൾ ആരംഭിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് യുവതി പറയുന്നതിങ്ങനെ:

‘അയാൾ എന്റെ അടുത്ത് വന്നിരുന്നു. അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസിൽ കയറിയതുമുതൽ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയംഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തു. പെട്ടന്നുള്ള പ്രതികരണത്തിൽ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റിൽ നിന്നും എഴുന്നേറ്റു. പിന്നാലെ ഞാനും എഴുന്നേറ്റു.

ഒച്ച വച്ചപ്പോൾ ഇയാൾ ബസിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചു. ഇതോടെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ എനിക്ക് പിന്തുണയുമായി വന്നു. ബസ് നിർത്തേണ്ടെന്നും വാതിൽ തുറക്കരുതെന്നും ഡ്രൈവറോട് പറഞ്ഞു. ഇതിനിടെ യുവതി പറഞ്ഞത് സത്യമാണെന്ന് കണ്ടതോടെ യാത്രക്കാരും പിന്തുണയുമായെത്തി. ഇതിനിടെ ബസ് നിർത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങി, കൂടെ ഇറങ്ങി കണ്ടക്ടർ ഇയാളെ പിടിച്ചുവെച്ചു. ബലംപിടുത്തത്തിലൂടെ കണ്ടക്ടറെ തള്ളിമാറ്റി യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

ഇതോടെ പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ തോന്നിയതിൽ സന്തോഷമുണ്ട്. തന്നെ സഹായിച്ച ബസ് ജീവനക്കാർക്കും സഹയാത്രികർക്കും നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവർ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്. ഇനി അവൻ സിബ്ബ് തുറക്കാൻ പേടിക്കണം’, യുവതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button