Latest NewsNewsIndia

മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറി യുവതി: അസഭ്യം പറഞ്ഞും മീശ പിഴുതെടുക്കാനും ശ്രമം

അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് യുവതിയില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.

ബക്സര്‍ : മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറി യുവതിയുടെ പരാക്രമം. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ പണ്ഡിറ്റ് ദീൻ ദയാല്‍ ഉപാധ്യായ നഗര്‍ സ്വദേശിയായ സീമയാണ് ബക്‌സറിലെ സിറ്റി പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച്‌ എത്തി ബഹളം സൃഷ്ടിച്ചത്. പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന പുരുഷ കോണ്‍സ്റ്റബിളിന്റെ മീശ പറിക്കാൻ ശ്രമിച്ച യുവതി വനിതാ പൊലീസുകാരെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു.

read also: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്

ബക്രീദ് പ്രമാണിച്ച്‌ വളരെ കുറച്ച്‌ പോലീസുകാരാണ് പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. വളരെ പണിപ്പെട്ടാണ് യുവതിയെ സെല്ലില്‍ കയറ്റിയത് . അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് യുവതിയില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button