Latest NewsNewsWomenLife StyleHealth & Fitness

പിസിഒഡി അ‌ലട്ടുന്നുണ്ടോ? എങ്കിൽ, പിസിഒഡി നിയന്ത്രിക്കാൻ‌ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ…

അണ്ഡാശയത്തിൽ ചെറിയ വളർച്ചകൾ രൂപപ്പെടുന്ന അവസ്ഥയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പിസിഒഡി എന്ന അവസ്ഥ ഉണ്ടാകുന്നത്. ക്യത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ അത് ഭാവിയിൽ ചിലരിൽ വന്ധ്യത പോലുള്ള ഗൗരവതരമായ അവസ്ഥകളിലേക്ക് വരെ നയിച്ചേക്കാം. മോശം ജീവിതശൈലി, ജനിതക കാരണങ്ങൾ, സമ്മർദ്ദം, എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പിസിഒഡിയിലേയ്ക്ക് നയിച്ചേക്കാം.

ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഡിയുടെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. കൃത്യമായ ഡേറ്റിൽ ആർത്തവം സംഭവിക്കാതിരിക്കുക, അമിത രക്തസ്രാവം, ബ്ലീഡിംഗ് നീണ്ടുപോവുക, ആർത്തവമില്ലാതിരിക്കുക, ഒരു മാസം ഒന്നിലധികം തവണ ബ്ലീഡീംഗ് വരിക എന്നിങ്ങനെ പല ക്രമക്കേടുകളും പിസിഒഡിയുടെ ഭാഗമായി വരാം. ആർത്തവസമയത്തെ അസഹനീയമായ വേദന, ആർത്തവത്തിന് മുന്നോടിയായി അസ്വസ്ഥതകൾ, ദേഷ്യം, ഉത്കണ്ഠ തുടങ്ങിയവയും ചിലരിൽ ഉണ്ടാകാം. ശരീരത്തിലെ അമിത രോമവളർച്ച, മുഖക്കുരു, ശരീരഭാരം വർധിക്കുക തുടങ്ങിയവയും ചിലരിൽ പിസിഒഡി മൂലം ഉണ്ടാകാറുണ്ട്. ഇതൊരു മെറ്റബോളിക് അവസ്ഥയാണ്, നല്ല ഭക്ഷണക്രമത്തിലൂടെ ഇവയെ നിയന്ത്രിക്കാം.

ധാന്യങ്ങൾ, പയർവർഗങ്ങൾ, സംസ്കരിക്കാത്ത ഭക്ഷണങ്ങൾ, ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ, ചെറി, ചുവന്ന മുന്തിരി, മൾബെറി, ബെറി പഴങ്ങൾ തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് പിസിഒഡിയുള്ളവർക്ക് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. നെയ്യ്, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങളും പിസിഒഡിയുള്ളവർക്ക് കഴിക്കുന്നത് നല്ലതാണ്.
അരിയാഹാരം, മധുരം അടങ്ങിയ ഭക്ഷണങ്ങൾ, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവ പരമാവധി നിയന്ത്രിക്കുക. അതുപോലെ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവയും ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button