KeralaLatest NewsNews

വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്നത് കേരളത്തെ: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എല്ലാ കാലത്തും മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്നത്
കേരളത്തെയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംസ്ഥാനതല ശില്‍പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: ബ്രൗ​ൺ ഷു​ഗ​റു​മാ​യി ആസാം സ്വ​ദേ​ശി​നി പിടിയിൽ

‘ഈ നേട്ടങ്ങള്‍ കാത്ത് സൂക്ഷിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ കഠിനപ്രയത്‌നം നടത്തണം. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വിദ്യാലയങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പൊതുവിദ്യാലയങ്ങളെ മാറ്റി സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് പച്ചക്കൊടി വീശുന്ന കാലത്താണ് കേരളം മാറി ചിന്തിച്ചത്’, മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ പ്രായത്തിലുള്ള എല്ലാവരും സ്‌കൂളില്‍ ചേരുന്നതും, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ളതും, ചേര്‍ന്ന കുട്ടികള്‍ ഏതാണ്ടെല്ലാവരും 12-ാം ക്ലാസ് പൂര്‍ത്തീകരിക്കുന്നതും, ഓരോ ക്ലാസിനും ഓരോ പരിശീലനം ലഭിച്ച അധ്യാപകര്‍ ഉള്ളതുമെല്ലാം സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button