Latest NewsNewsAutomobile

നിയമലംഘനം നടത്തിയാൽ സബ്സിഡി തുക തിരിച്ചടയ്ക്കണം, ഇവി നിർമ്മാതാക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഹീറോ ഇലക്ട്രിക് ഉൾപ്പെടെയുള്ള ആറ് കമ്പനികളോടാണ് സബ്സിഡി തുക തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടത്

ലോക്കലൈസേഷനുമായി ബന്ധപ്പെട്ടുള്ള നിയമലംഘനം നടത്തിയാൽ സബ്സിഡി തുക തിരിച്ചടയ്ക്കാൻ വൈദ്യുത വാഹന നിർമ്മാണ കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഹീറോ ഇലക്ട്രിക് ഉൾപ്പെടെയുള്ള ആറ് കമ്പനികളോടാണ് സബ്സിഡി തുക തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടത്. ലോക്കലൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകളുടെ 50 ശതമാനം പാർട്സ് രാജ്യത്ത് നിന്നുതന്നെയായിരിക്കണം. ഈ മാനദണ്ഡം ലംഘിച്ച് പാർട്സുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്താൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹീറോ ഇലക്ട്രിക് ഉൾപ്പെടെയുള്ള കമ്പനികൾ ഇത് ലംഘിച്ചതിനെ തുടർന്നാണ് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയത്.

ഹീറോ ഇലക്ട്രിക്കിന് പുറമേ, ഒക്കിനാവാ, ഹീറോ, ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി, റിവോൾട്ട മോട്ടോഴ്സ് ബെനലിംഗ് ഇന്ത്യ, എനർജി ടെക്നോളജീസ് തുടങ്ങിയ കമ്പനികളോടാണ് സബ്സിഡി തുക തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടത്. സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കാതിരുന്നാൽ ഏകദേശം 90 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇലക്ട്രിക് കമ്പനികൾ നേരിടേണ്ടി വരിക. സർക്കാർ നിർദ്ദേശപ്രകാരം, ഒല പോലുള്ള പുതിയ കമ്പനികൾ നിയമങ്ങൾ പാലിക്കാൻ തയ്യാറാകുമ്പോഴാണ് ഹീറോ ഇലക്ട്രിക് അടക്കമുള്ള ആദ്യകാല കമ്പനികൾ ഘടക വിരുദ്ധമായി പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം വിവിധ കമ്പനികളുടെ സ്കൂട്ടറുകൾ ഓടിക്കൊണ്ടിരിക്കെ തന്നെ അഗ്നിക്കിരയായിരുന്നു. ഇത്തരം സുരക്ഷാ പാളിച്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടി ശക്തമാക്കിയത്.

Also Read: നീണ്ട ഇടവേള! തമിഴ്നാടിനും ശ്രീലങ്കയ്ക്കും ഇടയിലുള്ള യാത്രാക്കപ്പലിന്റെ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button