Latest NewsNewsBusiness

ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണുകൾക്ക് പ്രിയമേറുന്നു! കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം

83.63 കോടി ഡോളറിന്റെ സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് കയറ്റുമതി ചെയ്തിട്ടുള്ളത്

രാജ്യത്തെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഏപ്രിൽ- ജൂലൈ കാലയളവിലെ രാജ്യത്തെ സ്മാർട്ട്ഫോൺ കയറ്റുമതി മുൻ വർഷത്തേക്കാൾ 99 ശതമാനം വർദ്ധനവോടെ 415 കോടി ഡോളറിൽ എത്തിയിട്ടുണ്ട്. ആഗോള സ്മാർട്ട്ഫോൺ കയറ്റുമതി ഹബ്ബാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ആവേശം പകരുന്നതാണ് പുതിയ കണക്കുകൾ. അമേരിക്കയാണ് ഇന്ത്യൻ സ്മാർട്ട്ഫോണുകളുടെ ഏറ്റവും വലിയ വിപണി. തൊട്ടുപിന്നിലായി യുഎഇയും ഇടം നേടിയിട്ടുണ്ട്.

ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ച്, 83.63 കോടി ഡോളറിന്റെ സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് കയറ്റുമതി ചെയ്തിട്ടുള്ളത്. മുൻ വർഷത്തേക്കാൾ 25.7 ശതമാനത്തിന്റെ വർദ്ധനവാണിത്. അതേസമയം, ഇക്കാലയളവിൽ അമേരിക്കയിലേക്ക് 167 കോടി ഡോളറിന്റെ സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. ആപ്പിൾ ഉൾപ്പെടെയുള്ള ആഗോള ഭീമന്മാരുടെ ഇന്ത്യൻ വിപണിയിലേക്കുള്ള കടന്നുവരവ് കയറ്റുമതി വളർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇതിനുപുറമേ, ഇന്ത്യയിലെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച പ്രോത്സാഹന പദ്ധതിയായ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമും വലിയ രീതിയിലാണ് സ്മാർട്ട്ഫോൺ വിപണിക്ക് കരുത്ത് പകർന്നിട്ടുള്ളത്.

Also Read: പുതിയ എഎവൈ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button