Latest NewsIndiaNews

ഉറങ്ങിക്കിടക്കുകയായിരുന്ന 19 കാരനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി അജ്ഞാതൻ

നളന്ദ: ഉറക്കത്തിനിടെ 19 കാരനെ കൊലപ്പെടുത്തി അജ്ഞാതൻ. ബീഹാറിലെ നളന്ദയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന 19കാരനീയാണ് മൂർച്ചയേറിയ ആയുധം കൊണ്ട് അജ്ഞാതൻ കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പിതാവിന്റെ മരണശേഷം അമ്മയെയും രണ്ട് സഹോദരിമാരെയും പോറ്റാൻ വേണ്ടി യുട്യൂബ് റീലുകൾ ചെയ്തും, ട്യൂഷൻ എടുത്തും ജീവിതം മുന്നോട്ടുകൊണ്ടുപോവുകയായിരുന്ന ഹരാദൻ എന്ന 19 കാരനാണ് ജീവൻ നഷ്ടമായത്. ഉപജീവനത്തിനായി ട്യൂഷനുകൾ നൽകുകയും യൂട്യൂബിൽ റീലുകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്ന ഇയാൾ അടുത്തിടെയാണ് പ്രശസ്തനായത്. യൂട്യൂബിൽ ജനപ്രീതി വർധിച്ചതിനെ തുടർന്നാണ് ഹരാദനെ കൊലപ്പെടുത്തിയതെന്ന് സഹോദരി ആരോപിച്ചു.

പ്രതി വീട്ടിൽ അതിക്രമിച്ച് കയറി മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button