Latest NewsNewsTechnology

ബഡ്ജറ്റ് റേഞ്ചിലൊരു കിടിലൻ സ്മാർട്ട്ഫോൺ! റെഡ്മി 12സി-യെ കുറിച്ച് കൂടുതൽ അറിയൂ

6.71 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അതിനാൽ, ബഡ്ജറ്റ് സെഗ്മെന്റിൽ നിരവധി തരത്തിലുള്ള ഹാൻഡ്സെറ്റുകൾ റെഡ്മി പുറത്തിറക്കാറുണ്ട്. അത്തരത്തിൽ 7000 രൂപയിൽ താഴെ മാത്രം വില വരുന്ന മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് റെഡ്മി 12സി. ഇതിനോടകം തന്നെ നിരവധി ആളുകൾ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കിയിട്ടുണ്ട്. പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.71 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1650 പിക്സൽ റെസല്യൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി ഹീലിയോ ജി85 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നിവയാണ് ഡ്യുവൽ ക്യാമറകൾ. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി 5 മെഗാപിക്സാലാണ് ഫ്രണ്ട് ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന റെഡ്മി 12സി ആമസോൺ മുഖാന്തരം 6,999 രൂപയ്ക്ക് വാങ്ങാനാകും.

Also Read: ജമ്മു കശ്മീരിൽ തീവ്രവാദം അതിന്റെ അവസാന ഘട്ടത്തിൽ? ഉന്നത പോലീസ് ഉദ്യോഗസ്ഥൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button