Latest NewsNewsTechnology

ഒന്നല്ല മൂന്നെണ്ണം! റിയൽമിയുടെ ഈ മൂന്ന് സ്മാർട്ട്ഫോണുകൾക്ക് ഗംഭീര കിഴിവ്, പരിമിതകാല ഓഫറിനെ കുറിച്ച് അറിയൂ..

ആമസോണിൽ റിയൽമി നാർസോ എൻ53, റിയൽമി നാർസോ 60എക്സ് 5ജി, റിയൽമി നാർസോ 60 5ജി എന്നീ സ്മാർട്ട്ഫോണുകളാണ് ഓഫർ വിലയിൽ വാങ്ങാൻ കഴിയുക

ഇന്ത്യൻ വിപണിയിലടക്കം ചുരുങ്ങിയ കാലയളവിനുള്ളിൽ ഇടം നേടിയ ബ്രാൻഡാണ് റിയൽമി. ഓപ്പോയുടെ സബ് ബ്രാൻഡ് എന്ന നിലയിലാണ് റിയൽമി ആദ്യം വിപണിയിലെത്തിയതെങ്കിലും, ഇന്ന് മുഖ്യധാര സ്മാർട്ട്ഫോണുകൾക്കിടയിൽ വലിയ സ്ഥാനമാണ് റിയൽമിക്കും ഉള്ളത്. അത്യാകർഷകമായ ഡിസൈനിൽ പുറത്തിറക്കുന്ന റിയൽമിയുടെ ഹാൻഡ്സെറ്റുകൾക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ ഓഫർ വിലയിൽ 3 ഹാൻഡ്സെറ്റുകൾ ഒരുമിച്ച് ലഭ്യമാക്കിയിരിക്കുകയാണ് റിയൽമി. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിലാണ് റിയൽമിയുടെ സ്മാർട്ട്ഫോണുകൾ ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സ്മാർട്ട്ഫോണുകളെക്കുറിച്ചും, ഓഫറുകളെക്കുറിച്ചും പരിചയപ്പെടാം.

ആമസോണിൽ റിയൽമി നാർസോ എൻ53, റിയൽമി നാർസോ 60എക്സ് 5ജി, റിയൽമി നാർസോ 60 5ജി എന്നീ സ്മാർട്ട്ഫോണുകളാണ് ഓഫർ വിലയിൽ വാങ്ങാൻ കഴിയുക. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള റിയൽമി നാർസോ എൻ53 ഹാൻഡ്സെറ്റ് 27 ശതമാനം വിലക്കുറവോടെ, 7,999 രൂപയ്ക്ക് സ്വന്തമാക്കാനാകും. റിയൽമി നാർസോ 60എക്സ് 5ജി സ്മാർട്ട്ഫോണുകൾക്ക് 16 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, 15,999 രൂപ വിലയുള്ള ഈ ഹാൻഡ്സെറ്റ് 13,499 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയുന്നതാണ്. അതേസമയം, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള റിയൽമി നാർസോ 60 5ജി സ്മാർട്ട്ഫോൺ 18 ശതമാനം വിലക്കിഴിവിൽ 16,499 രൂപയ്ക്കാണ് വാങ്ങാനാകുക.

Also Read: ഇ.എം.എസ് മുതൽ പിണറായി വിജയൻ വരെ; കേരള രാഷ്ട്രീയത്തിന്റെ വളർച്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button