Article

ആന്ധ്രാപ്രദേശ് രൂപീകരണവും ചരിത്രവും

ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ് ആന്ധ്രാപ്രദേശ് തെലുങ്ക് ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം അമരാവതി ആണ്. വടക്ക് തെലങ്കാന, ഛത്തീസ്ഗഡ്, ഒഡീഷ, മഹാരാഷ്ട്ര തെക്ക് തമിഴ്നാട്, കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ പടിഞ്ഞാറ് കര്‍ണ്ണാടക എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ അതിര്‍ത്തികള്‍. വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ എട്ടാമതും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പത്താമതും ആയ ഇന്ത്യന്‍ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.

Read Also: വന്ദേ ഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നില്ല: ട്രെയിനുകൾ വൈകുന്നുവെന്ന ആരോപണം തള്ളി റെയിൽവേ

ആന്ധ്രാപ്രദേശ് ‘ഇന്ത്യയുടെ അരിപ്പാത്രം’ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കൃഷി ചെയ്യുന്നതില്‍ 70 ശതമാനവും നെല്ലാണ്. 2006ല്‍ ആന്ധ്ര പ്രദേശ് 17,796,000 ടണ്‍ നെല്ല് ഉത്പാദിപ്പിച്ചു. ചോളം, ബജറ, നിലക്കടല, പരുത്തി തുടങ്ങിയവയും കൃഷി ചെയ്തു വരുന്നു. ആന്ധ്രാപ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് കൃഷ്ണയും, ഗോദാവരിയും. തുംഗഭദ്ര, പൊന്നാര്‍, വംശധാര, നാഗാവലി തുടങ്ങിയവയും പ്രധാനപ്പെട്ട നദികളാണ്. പുതുച്ചേരി (പോണ്ടിച്ചേരി) സംസ്ഥാനത്തിന്റെ യാനം ജില്ല ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കു ഗോദാവരി നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്.

മുന്‍ കാലങ്ങളില്‍ ഈ പ്രദേശം ആന്ധ്രാപഥം, ആന്ധ്രാദേശം, ആന്ധ്രാവനി, ആന്ധ്രാ വിഷയ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1956 നവംബര്‍ 1നു അന്നു നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു.

ഡെക്കാണ്‍ പീഠഭൂമിയുടെ കിഴക്കന്‍ ഭാഗവും പൂര്‍വ്വഘട്ടത്തിന്റെ കിഴക്കായി സ്ഥിതിചെയ്യുന്ന സമതലപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ആന്ധ്രാപ്രദേശ്. തെലങ്കാന, റായലസീമ, തീരദേശ ആന്ധ്ര എന്നിങ്ങനെ മൂന്ന് മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ആന്ധ്രാപ്രദേശില്‍ 13 ജില്ലകളുണ്ട്. തെലങ്കാന, റായലസീമ പ്രദേശങ്ങളെ വേര്‍തിരിക്കുന്നത് കൃഷ്ണ നദിയാണ്.

അഡിലാബാദ്, അനന്തപ്പൂര്‍, ചിറ്റൂര്‍, കടപ്പ(വൈ, എസ് ആര്‍), ഈസ്റ്റ് ഗോദാവരി, ഗുണ്ടൂര്‍, ഹൈദരാബാദ്, കരീം നഗര്‍, ഖമ്മം, കൃഷ്ണ ജില്ല, കുര്‍നൂല്‍, മെഹ്ബൂബ് നഗര്‍, മേദക്, നല്‍ഗൊണ്ട, നെല്ലൂര്‍, നിസാമബാദ്, പ്രകാശം, രങ്ഗറെഡി, ശ്രീകാകുളം, വിശാഖപട്ടണം, വിജയനഗരം, വാറംഗല്‍, വെസ്റ്റ് ഗോദാവരി എന്നിവയാണ് ആന്ധ്രാപ്രദേശിലെ 23 ജില്ലകള്‍. 19130 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അനന്തപ്പൂരാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ ജില്ല, 527 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഹൈദരാബാദാണ് ഏറ്റവും ചെറിയ ജില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button