Latest NewsKeralaNews

വിവാഹത്തിന് സമ്മതം മൂളി കൊല്ലം സുധിയുടെ ഭാര്യ…? സത്യമെന്തെന്ന് രേണു തുറന്നു പറയുന്നു

ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തീരാനൊമ്പരമാണ് കൊല്ലം സുധി. നടന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് കുടുംബവും സുഹൃത്തുക്കളും. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സുമനസുകളുടെ കാരുണ്യം കൊണ്ട് ഉയരാൻ പോകുന്നതിന്റെ ഇടയിലാണ് കൊല്ലം സുധിയുടെ ഭാര്യ വിവാഹിതയാകാൻ പോകുന്നുവെന്ന തരത്തിൽ ചില വ്യാജ വാർത്ത പ്രചരിച്ചത്. ഇതിന്റെ ഒക്കെ സത്യാവസ്ഥ എന്തെന്ന് രേണു തന്നെ തുറന്നു പറയുന്നു. സുധിയുടെ സാന്നിധ്യം തന്റെ കൂടെ ഉണ്ട് എന്ന് പലകുറി മനസിലെയെന്നാണ് പുതിയ അഭിമുഖത്തിൽ സുധിയുടെ ഭാര്യ പറയുന്നത്.

‘വീടിന്റെ തറക്കല്ലിടൽ ചടങ്ങു കണ്ട് അദ്ദേഹം സന്തോഷിക്കുന്നുവെന്ന് എനിക്ക് മനസിലായതാണ്. ശരീരം കൊണ്ട് അദ്ദേഹം നമ്മുടെ കൂടെ ഇല്ലെങ്കിലും ആത്മാവായി നമുക്ക് ഒപ്പം തന്നെ അവിടെയുണ്ട്. രണ്ടുമക്കൾക്കും തുല്യമായ അവകാശത്തിലാണ് ഫാദർ നമുക്ക് സ്ഥലം തന്നിരിക്കുന്നത്. കിച്ചു എനിക്ക് സ്വന്തം മകൻ തന്നെയാണ്. പതിനൊന്ന് വയസ്സുള്ളപ്പോൾ ആണ് ആ മോനെ ഏട്ടൻ എനിക്ക് തരുന്നത്. ഇളയമകൻ ജനിക്കുന്നതിനു മുൻപേ എന്നെ ആദ്യമായി അമ്മ എന്ന് വിളിച്ചത് കിച്ചുവാണ്. അതുകൊണ്ടുതന്നെ ഒരു തരി കൂടുതൽ സ്നേഹം എനിക്ക് അവനോട് മാത്രമേ വരൂ’, രേണു പറയുന്നു.

ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് രേണു മഴവിൽ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്. ‘എന്റെ ആഗ്രഹം ഞാൻ മരിക്കും വരെ സുധിച്ചേട്ടന്റെ ഭാര്യ ആയിട്ടിരിക്കാൻ ആണ്. അത് ഞാൻ എവിടെയും പറയും. ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളത്രയും ഞാൻ സുധിച്ചേട്ടന്റെ ഭാര്യ തന്നെ ആയിരിക്കും. അതിന് മറ്റൊരു മറുപടി എനിക്ക് ഇല്ല. എനിക്ക് മറ്റൊരു വിവാഹത്തിലേക്ക് എന്ന ചിന്ത ഇല്ല, അങ്ങനെ ചിന്തിക്കാൻ ആകില്ല. മറ്റൊരു വിവാഹത്തെക്കുറിച്ച് വീട്ടുകാരും സുഹൃത്തുക്കളും എന്നോട് പറയാറുണ്ട്’, രേണു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button