ThrissurLatest NewsKeralaNattuvarthaNews

പെ​ൺ​കു​ട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ച് വർഷം കഠിനതടവും പിഴയും

നെ​ടു​പു​ഴ പെ​രി​ഞ്ചേ​രി ചു​ള്ളി​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെയാ​ണ് കോടതി ശിക്ഷിച്ചത്

തൃ​ശൂ​ർ: പെ​ൺ​കു​ട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കു​റ്റ​ത്തി​ന് പ്ര​തി​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. നെ​ടു​പു​ഴ പെ​രി​ഞ്ചേ​രി ചു​ള്ളി​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെയാ​ണ് കോടതി ശിക്ഷിച്ചത്.

Read Also : സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്: വിമർശനവുമായി കെ സുധാകരൻ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ സ​മീ​പി​ച്ച് ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച​താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നെ​ടു​പു​ഴ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ തൃ​ശൂ​ർ എ.​സി.​പി കെ.​കെ. സ​ജീ​വ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

Read Also : ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, രേഖാ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ പൊലീസ് വിളിച്ചുവരുത്തി

കേ​സി​ൽ 16 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച് 23 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. പോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. അ​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button