CricketLatest NewsNewsSports

കിട്ടിയ ചാൻസ് മുതലെടുത്ത് സഞ്ജു സാംസണ്‍; കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി വിദേശമണ്ണിൽ

രാജ്യത്തിനായി കിട്ടിയ അവസരം മുതലെടുത്ത് മലയാളി താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കന്നി സെഞ്ചറി നേട്ടം സ്വന്തമാക്കി. കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി വിദേശമണ്ണിലാണ്. 113 പന്തില്‍നിന്ന് 108 റണ്‍സെടുത്ത് പുറത്തായി. വില്യംസിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജു, ഹെന്‍ട്രിക്സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.

110 പന്തിലാണ് സഞ്ജു 100 റണ്‍സ് തികച്ചത്. മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജു അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ കരുതലോടെയാണ് ഇത്തവണ കളിച്ചത്. നാലാം വിക്കറ്റില്‍ സഞ്ജുവും തിലക് വര്‍മയും ചേര്‍ന്ന് 116 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി സായ് സുദര്‍ശനൊപ്പം രജത് പാട്ടിദാറായിരുന്നു ഓപ്പണിങ്ങില്‍ ഇറങ്ങിയത്. ഇരുവരും മടങ്ങിയതോടെ മൂന്നാമനായി സഞ്‍ജു കളത്തിലിറങ്ങി. അതൊരു തുടക്കമായിരുന്നു.

വിജയപ്രതീക്ഷയിലാണ് ഇരുടീമുകളും. ജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ജയം എട്ടു വിക്കറ്റിനായിരുന്നു. രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ജയം ദക്ഷിണാഫ്രിക്കയും സ്വന്തമാക്കി. ഇരു ജയങ്ങളും ആധികാരികമായിരുന്നു. ഇതോടെ പരമ്പര 1-1 എന്ന് സമനിലയിലായി. ജയിച്ചാൽ ഇന്ത്യ പരമ്പര നേടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button