Latest NewsIndiaNews

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ്: 30 വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ

അന്തരീക്ഷ താപനില ഗണ്യമായി താഴ്ന്നതിനെ തുടർന്നാണ് മൂടൽമഞ്ഞ് രൂപപ്പെട്ടിരിക്കുന്നത്

ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും മൂടൽമഞ്ഞ് ശക്തമാകുന്നു. കാഴ്ച മറയ്ക്കുന്ന രീതിയിൽ മൂടൽമഞ്ഞ് രൂപപ്പെട്ടതോടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതും, ഇറങ്ങേണ്ടതുമായ 30 സർവീസുകളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇവയിൽ രാജ്യാന്തര സർവീസുകളും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ, 30 വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു. സർവീസുകൾ വൈകുന്ന പശ്ചാത്തലത്തിൽ യാത്രക്കാർ ഉടൻ തന്നെ വിമാന കമ്പനികളുമായി ബന്ധപ്പെടേണ്ടതാണ്.

അന്തരീക്ഷ താപനില ഗണ്യമായി താഴ്ന്നതിനെ തുടർന്നാണ് മൂടൽമഞ്ഞ് രൂപപ്പെട്ടിരിക്കുന്നത്. ഇത് വാഹന ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൂടൽമഞ്ഞ് രൂക്ഷമായതിനെ തുടർന്ന്, വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. നിലവിൽ, ഡൽഹിയിലെ വായു ഗുണനിലവാരം സൂചിക ഇപ്പോഴും അപകട നിലക്ക് മുകളിലാണ്. വായു ഗുണനിലവാരം ശരാശരി 400-ൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ മോശമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Also Read: കാരുണ്യ ഇൻഷുറൻസിന്റെ കുടിശ്ശിക 400 കോടി, മലപ്പുറത്ത് മാത്രം നൂറുകോടി: പദ്ധതിയില്‍ നിന്ന് പിൻമാറി സ്വകാര്യ ആശുപത്രികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button