News

മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം: മറൈന്‍ ഡ്രൈവില്‍ പൊലീസിന്റെ വ്യാപക റെയ്ഡ്

കൊച്ചി: മറൈന്‍ ഡ്രൈവില്‍ പൊലീസിന്റെ വ്യാപക റെയ്ഡ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ കെ എസ് സുദര്‍ശന്റെ നേതൃത്വത്തിലാണ് വ്യാപക റെയ്ഡ് നടന്നത്. എറണാകുളം മറൈന്‍ ഡ്രൈവിലും വാക്ക് വേയിലും മയക്കുമരുന്നിന്റെ വിപണനവും, ഉപഭോഗവും സ്ത്രീകളോടുള്ള അതിക്രമവും,സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നു എന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഇടപെടലില്‍ റെയ്ഡ് നടത്തിയത്.

Read Also: ബിഹാറിൽ പോലീസുകാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ച് ആൾക്കൂട്ടം

റെയ്ഡില്‍ രണ്ട് മയക്കുമരുന്ന് കേസുകളും, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചതില്‍ ഒരു കേസും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഒരു കേസും കണ്ടെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തു. കൂടാതെ ബൈക്ക് മോഷണം, റോബറി, മയക്കുമരുന്ന് തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയായ ചോറ്റാനിക്കര എറണാകുളം സന്തോഷ് എന്ന സനീഷിനെ പൊലീസ് പിടികൂടി.

16ഉം 15ഉം വയസുള്ള പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ ചോദ്യം ചെയ്തതില്‍ ഇവര്‍ വീട്ടില്‍ പറയാതെ വന്നതാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് റെസ്‌ക്യൂ ചെയ്യുകയും, തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതരായി ഏല്‍പ്പിക്കുകയും ചെയ്തുവെന്നും പൊലീസ് അറിയിച്ചു. പൊതുജനത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ഇനിയും വരും ദിവസങ്ങളില്‍ ഇത്തരം പരിശോധനകള്‍ തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button