Latest NewsNewsInternational

പാരച്യൂട്ട് വിടർന്നില്ല: വിമാനത്തിൽ നിന്നും താഴേക്കിട്ട സഹായപാക്കറ്റ് പെട്ടികൾ വീണ് അഞ്ചു പേർക്ക് ദാരുണാന്ത്യം

ഗാസ: വിമാനത്തിൽ നിന്ന് താഴേക്കിട്ട സഹായപാക്കറ്റ് പെട്ടികൾ ദേഹത്ത് വീണ് അഞ്ചു പേർക്ക് ദാരുണാന്ത്യം. ഗാസയിലാണ് സംഭവം. പാരച്യൂട്ട് വിടരാത്തതിനെ തുടർന്നാണ് അപകടം ഉണ്ടായത്. സഹായം കാത്തുനിന്നവർക്ക് മേലെ പെട്ടികൾ വീഴുകയായിരുന്നു.

Read Also: കട്ടപ്പനയില്‍ ആഭിചാരക്രിയകള്‍ നടന്ന വീട്ടില്‍ നിഗൂഡത , 2 സ്ത്രീകള്‍ ഉള്ളതായി ആരും അറിഞ്ഞില്ല എന്നതില്‍ ദുരൂഹത

യുഎസ് ഉൾപ്പെടെയുള്ള ഗാസയിൽ രാജ്യങ്ങൾ വ്യോമമാർഗം സഹായവിതരണം നടത്തുന്നുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അഞ്ച് പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. മനുഷ്യത്വത്തിന്റെ പേരിലല്ല, മറ്റ് അജണ്ടകളുടെ ഭാഗമായാണ് വിമാനമാർഗമുള്ള ഈ സഹായ വിതരണമെന്നാണ് ചിലർ വിഷയത്തിൽ പ്രതികരിച്ചത്. കരമാർഗത്തിലൂടെ ഭക്ഷണം എത്തിക്കണമെന്ന പ്രതികരണങ്ങളും ശക്തമാണ്.

ഗാസയിൽ കടുത്ത ഭക്ഷണക്ഷാമമാണ് നേരിടുന്നത്. വടക്കൻ ഗാസയിലെ ആശുപത്രിയിൽ പ്രവേശിച്ചവരിൽ 20 പേരെങ്കിലും ഭക്ഷണക്ഷാമത്തെ തുടർന്ന് മരണപ്പെട്ടെന്നുള്ള കണക്കുകൾ നേരത്തെ പുറത്തു വന്നിരുന്നു.

Read Also: 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഹസൻകുട്ടിയെ ആലുവയിൽ എത്തിച്ച് തെളിവെടുത്തു: പ്രതിയുടെ മുണ്ട് ഹോട്ടലിൽ നിന്ന് കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button