Latest NewsUAENewsInternationalGulf

യുഎഇയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടുത്തം

അബുദാബി: യുഎഇയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടുത്തം. റാസൽഖൈമയിലെ എണ്ണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: കോവിഡ് പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ വലയുമ്പോൾ ജനകീയ ബദലുയർത്തി കേരളം മാതൃകയാകുന്നു: എം വി ഗോവിന്ദൻ

റാസൽഖൈമ സിവിൽ ഡിഫൻസ് സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കമെന്ന് ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.

തീപിടിത്തത്തെ കുറിച്ച് ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ച ഉടൻ അധികൃതർ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

Read Also: യുവാവിനെ മര്‍ദ്ദിച്ച സംഭവം: കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button